ആദ്യപകുതിയിൽ സെനഗലിൻെറ ആധിപത്യം ആയിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ ഖത്തർ കളം നിറഞ്ഞ് കളിച്ചു. 2-0 എന്ന നിലയിൽ പിന്നിട്ട് നിൽക്കവേ 78ാം മിനിറ്റിൽ മുഹമ്മദ് മുണ്ടാരി സെനഗലിനെ ഞെട്ടിച്ച് കൊണ്ട് ഗോളടിച്ചു. ഒരു ഗോളടിച്ച ശേഷം പിന്നീട് സമനില പിടിക്കാൻ ഖത്തർ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തു. അതിനിടയിൽ 84ാം മിനിറ്റിൽ കിട്ടിയ അവസരം ബാംബ ദിയേങ് ഗോളാക്കി മാറ്റിയതോടെ ഖത്തറിൻെറ പ്രതീക്ഷകൾ ഏകദേശം അവസാനിച്ചു. എന്നാൽ മത്സരത്തിൻെറ അവസാന സെക്കൻറ് വരെ സെനഗൽ ഗോൾമുഖത്തേക്ക് കടന്നാക്രമണം നടത്തി ഗംഭീര ഫുട്ബോൾ കളിച്ച് കൊണ്ടാണ് ഖത്തർ രണ്ടാം മത്സരത്തിൽ നിന്ന് മടങ്ങുന്നത്.
ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ നേടിയെങ്കിലും പ്രാഥമിക രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയ ആതിഥേയരായ ഖത്തർ പ്രീ ക്വാർട്ടർ കാണാതെ പുറത്താകലുറപ്പിച്ചു.
0 Comments