banner

തൃക്കരുവ മിനി സ്റ്റേഡിയം ഉപേക്ഷിച്ചത് യുവാക്കളുടെ ഭാവിയെ കരുതി; അന്വേഷണം ആവശ്യപ്പെടുമെന്ന് സരസ്വതി രാമചന്ദ്രൻ

അഞ്ചാലുംമൂട് : - തൃക്കരുവ - കേരളോത്സവവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ.. കുട്ടികളുടെ സുരക്ഷയെ കരുതിയാണ് ഗ്രൗണ്ട് മാറ്റിയതെന്നും അനാവശ്യ വിവാദങ്ങളാണ് ഉയർന്നു വരുന്നതെന്നും തൃക്കരുവ മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥ മുൻനിർത്തി അന്വേഷണം ആവശ്യപ്പെടുമെന്നും സരസ്വതി രാമചന്ദ്രൻ അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു. 

ചിലർ ഈ വിഷത്തെ രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ തൃക്കരുവ മിനി സ്റ്റേഡിയത്തെ സംബന്ധിച്ച വിഷയം നേരെ വിപരീതമാണ്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് സ്റ്റേഡിയത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. അപ്പോൾ മുതൽ തന്നെ സ്റ്റേഡിയം കടുത്ത ശോചനീയാവസ്ഥയിലാണ്. വലിയ ഉരുളൻ കല്ലുകൾ ഉന്തിയും  മുള്ളകൾ നിറഞ്ഞ കാട്ടുപുല്ലുകൾ വളർന്നും നില്ക്കുന്ന അവസ്ഥയായിരുന്നു. മത്സരം നടന്നാൽ കുട്ടികൾക്ക് ഗുരുതരമായ പരുക്കേല്ക്കാനുള്ള സാധ്യതയേറെയാണ്. ഇത്തരത്തിലൊരു അവസ്ഥയിലുള്ള സ്റ്റേഡിയത്തിൽ താൻ എങ്ങനെയാണ് നാളത്തെ വാഗ്ദാനങ്ങളായ കായിക താരങ്ങളെ മത്സരത്തിലിറക്കുകയെന്നും അതുകൊണ്ടാണ് ഗ്രൗണ്ട് മാറ്റിയതെന്നും പ്രസിഡൻ്റ് പറഞ്ഞു.

തൃക്കരുവ മിനി സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥയ്ക്ക് വളരെ ഗുരുതരമായ കാരണങ്ങളുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ സ്റ്റേഡിയത്തെ സംബന്ധിച്ച വിഷയം വിജിലൻസ് പോലെയുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളുമെന്നും. എത്രയും പെട്ടെന്ന് സ്റ്റേഡിയത്തിൻ്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ സരസ്വതി രാമചന്ദ്രൻ അറിയിച്ചു.

Post a Comment

0 Comments