banner

'കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം ബഹിഷ്കരിക്കും'; തൃക്കരുവ പഞ്ചായത്തിൻ്റേത് തെറ്റായ നടപടി: അജ്മീൻ എം കരുവ - BIG IMPACT

അഞ്ചാലുംമൂട് : അഷ്ടമുടി ലൈവ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃക്കരുവ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാനും സി.പി.ഐ നേതാവുമായ അജ്മീൻ എം കരുവ. കേരളോത്സവത്തിൻ്റെ സമാപന സമ്മേളനം ബഹിഷ്കരിക്കുമെന്നും കായിക പ്രേമികളായ യുവാക്കൾക്കൊപ്പം സമ്മേളന വേദിയിലേക്ക് മാർച്ച് നടത്തുമെന്നും അജ്മീൻ എം കരുവ അഷ്ടമുടി ലൈവിനോട് പറഞ്ഞു. അല്പനേരം നേരം മുൻപാണ് തൃക്കരുവ ഗ്രാമ പഞ്ചായത്തിൻ്റെ അനാവശ്യ പിടിവാശി അഷ്ടമുടി ലൈവ് വാർത്തയാക്കിയത്. ഇത് ശ്രദ്ധയിൽപ്പെട്ട അജ്മീൻ യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു.

അതേ സമയം, തൃക്കരുവ ഗ്രാമ പഞ്ചായത്തിലെ എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി നാല്പത് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് നിർമ്മിച്ച മിനി സ്റ്റേഡിയത്തിൽ പഞ്ചായത്ത് നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളോത്സവം ഫുഡ്ബോൾ മത്സരം മിനി സ്റ്റേഡിയത്തിൽ നടത്താതെ പിടിവാശി കാട്ടിയ പഞ്ചായത്തിൻ്റെ നടപടി വിവാദത്തിലായി. 

അനിയന്ത്രിതമായ വെള്ളക്കെട്ട് രൂക്ഷമായതോടെ സ്റ്റേഡിയത്തിൻ്റെ മേൽ നോട്ട ചുമതലയുള്ള പഞ്ചായത്ത് നാണക്കേട് മറയ്ക്കാനായി തൃക്കരുവ മിനി സ്റ്റേഡിയത്തിൽ നിന്ന് ഫുഡ്ബോൾ മത്സരം മാറ്റുകയായിരുന്നു. മത്സരത്തിൻ്റെ നിയന്ത്രണ ചുമതലയുള്ള ക്ലബിനെ പോലും അറിയിക്കാതെയായിരുന്നു പ്രാക്കുളത്തെ എയ്ഡഡ് സ്കൂളിലേക്ക് മത്സരം ക്ഷണനേരം കൊണ്ട് മാറ്റിയത്. 

Post a Comment

0 Comments