സിഐസി ജനറല്‍ സെക്രട്ടറി ഹക്കിം ഫൈസി ആദൃശേരിക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സമസ്തയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഹക്കിം ഫൈസിയെ നീക്കം ചെയ്തു. സംഘടന വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. സമസ്ത മലപ്പുറം ജില്ലാ മുശാവറ കമ്മറ്റി അംഗമായിരുന്നു ഹക്കിം ഫൈസി.
യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
0 تعليقات