കൊച്ചി : കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതി പങ്കാളിയെ കുത്തിപ്പരിക്കേല്പിച്ചു. മുരുകേശന്‍ എന്നയാള്‍ക്കാണ് കുത്തേറ്റത്.
രേഷ്മയെന്ന ട്രാന്‍സ്ജെന്ററാണ് ആക്രമിച്ചത്. തമിഴ്നാട് സ്വദേശികളായ മുരുകേശനും രേഷ്മയും കൊച്ചിയില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം.
മുരുകേശന്റെ ഭാര്യ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. മുരുകേശനും രേഷ്മയും ഒന്നിച്ച് താമസിക്കുന്നത് ചോദ്യം ചെയ്ത് ഇവര്‍ തമ്മില്‍ കലഹമായി. തര്‍ക്കത്തിനൊടുവില്‍ രേഷ്മ കത്തി കൊണ്ട് മുരുകേശനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് വിവരം.
രേഷ്മയുടെ ആക്രമണത്തില്‍ മുരുകേശന്റെ നെഞ്ചിലും മുതുകിലും സാരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ രേഷ്മ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
0 Comments