banner

തൃക്കരുവ മിനിസ്റ്റേഡിയം കാളപൂട്ടിന് വിട്ട് നൽകണമെന്ന് കരുവാ റഫീഖ്; നിയമനടപടി സ്വീകരിക്കുമെന്ന് പ്രതികരണം

അഞ്ചാലുംമൂട് : കായിക മത്സരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത തൃക്കരുവാ പഞ്ചായത്ത് മിനിസ്റ്റേഡിയം കാളപൂട്ടിന് വിട്ട് നൽകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കരുവാ റഫീഖ്. തൃക്കരുവ ഗ്രാമ പഞ്ചായത്ത് കേരളോത്സവവുമായി ബന്ധപ്പെട്ട ഫുഡ്ബോൾ മത്സരം മിനിസ്റ്റേഡിയത്തിൽ നിന്ന് മാറ്റി പ്രാക്കുളത്തെ എയ്ഡഡ് സ്കൂൾ ഗ്രൗണ്ടിലേക്ക് ആക്കിയ വിഷയത്തിലാണ് കരുവാ റഫീഖിൻ്റെ പ്രതികരണം. അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ വാർത്താക്കുറിപ്പിലൂടെയാണ് യൂത്ത് കോൺഗ്രസ് പ്രതികരിച്ചത്.

ഒരു കോടി മുപ്പത് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച സ്‌റ്റേഡിയം നിലവിലെ സാഹചര്യത്തിൽ ഒരു കായിക മത്സരങ്ങൾക്കും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. തൃക്കരുവാ പഞ്ചായത്ത് മേളയുടെ ഫുഡ്ബോൾ മത്സരങ്ങൾ നടത്തുവാൻ തീരുമാനിച്ചിരുന്നത് സ്റ്റേഡിയത്തിൽ ആയിരുന്നു. രാവിലെ മത്സരം നടത്താൻ വന്ന പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളും വെള്ളക്കെട്ട് കാണുകയും തുടർന്ന് ഇവർ പമ്പ് ഉപയോഗിച്ച് വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജപ്പെട്ടു. 

പിന്നാലെ മത്സരങ്ങൾ പ്രക്കുളം എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റിയെന്ന് അറിയിക്കുകയും മത്സരാർത്ഥികളുടെ പ്രതിഷേധം കന്നത്ത സാഹചര്യത്തിൽ അധികാരികളും ജനപ്രതിനിധികളും തടി തപ്പി മുങ്ങുകയായിരുന്നു. സ്റ്റേഡിയം നവീകരണ അഴിമതി അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നും കരുവാ റഫീഖ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

إرسال تعليق

0 تعليقات