banner

ട്വന്റി20 ലോകകപ്പ്: 108ൽ തളർന്ന് ദക്ഷിണാഫ്രിക്ക, വിജയം നേടി പാക്കിസ്ഥാൻ

സിഡ്‌നി : ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാക്കിസ്ഥാന് 33 റണ്‍സ് ജയം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം മഴമൂലം 14 ഓവറില്‍ 142 റണ്‍സായി പുതുക്കിനിശ്ചയിച്ചിരുന്നു. ദക്ഷിണാഫ്രിക്ക ഒന്‍പത് ഓവറില്‍ നാല് വിക്കറ്റിന് 64 റണ്‍സ് എടുത്തുനില്‍ക്കെയാണ് മഴ പെയ്തത്. മഴ മാറിയതോടെ വിജയലക്ഷ്യം 14 ഓവറില്‍ 142 റണ്‍സായി. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് 108 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ബാവുമയ്ക്കു മാത്രമാണ് (36) ഭേദപ്പെട്ട പ്രകടനം നടത്താനായത്. എയിഡന്‍ മാര്‍ക്രം (20), ഹെന്‍ട്രിച്ച് ക്ലാസന്‍ (15), സ്റ്റബ്‌സ് (18) എന്നിവര്‍ രണ്ടക്കം കണ്ടപ്പോള്‍ മറ്റാര്‍ക്കും 10 റണ്‍പോലും തികയ്ക്കാനായില്ല.

നേരത്തെ നാലിന് 43 എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ അര്‍സെഞ്ചുറിയുമായി ഇഫ്തിക്കര്‍ അഹമ്മദും (51) ഷബാദ് ഖാനുമാണ് (52) രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 82 റണ്‍സ് ആണ് അടിച്ചെടുത്തത്. മുഹമ്മദ് നവാസിനെ കൂട്ടുപിടിച്ച് അഞ്ചാം വിക്കറ്റില്‍ ഇഫ്തിക്കര്‍ 52 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു.

إرسال تعليق

0 تعليقات