തൃശൂർ : മദ്യലഹരിയിൽ വനിതാ എസ്ഐയെ അധിക്ഷേപിച്ച രണ്ടു പേർ പിടിയിൽ. ചക്കാട്ടിക്കുന്ന് സ്വദേശി സുനി(36), മഠത്തുംപടി സ്വദേശി സനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു.
മാളാ ചക്കാട്ടുക്കുന്നിൽ രണ്ടു പേർ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. വനിതാ എസ്ഐയെ അധിക്ഷേപിച്ച ഇവരെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്.
ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീകളെ അധിക്ഷേപിച്ചതിനും ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു.
0 تعليقات