കൊല്ലം : കൊല്ലത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കുളത്തൂപ്പുഴ കല്ലടയാറിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കണ്ടച്ചിറ സ്വദേശി റോഷിൻ, ഏഴംകുളം സ്വദേശി റൂബൻ എന്നിവരാണ് മരിച്ചത്.
കുളിക്കാനിറങ്ങിയ ഇരുവരും കല്ലടയാറിൽ ഒഴുക്കിൽപ്പെടുകയും മുങ്ങി മരിക്കുകയും ആയിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും കുളത്തുപ്പുഴ ടെക്നിക്കൽ സ്കൂളിലെ പത്താം തരം വിദ്യാർഥികളാണ്.
0 Comments