കഴിഞ്ഞ കുറേ നാളുകളായി എം.ഡി.എം.എയുമായി നിരവധി ചെറുപ്പക്കാർ സിറ്റി പൊലീസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരവിപുരം താന്നി ജംഗ്ഷന് സമീപത്തെ കാട്ടിൽപുരയിടം വീട് കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമും ഇരവിപുരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി യുവാക്കൾ പിടിയിലായത്.
സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി സക്ക
റിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നാർക്കോട്ടിക്ക് വിഭാഗവും ഇരവിപുരം പൊലീസും ചേർന്ന് പരിശോധന നടത്തിയത്. പിടിയിലായവരിൽനിന്നും ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 23.85 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ
പ്രതികളെ റിമാന്റ് ചെയ്തു.
ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, സുനിൽ, എഎസ്‌ഐ പ്രമോദ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി.
ജെറോം, സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ്, ലിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments