തെന്നിന്ത്യന്‍ സിനിമകളുടെ തുടര്‍ച്ചയായ വിജയവും ബോളിവുഡ് സിനിമകളുടെ പരാജയവും കുറച്ച് നാളുകളായി ചര്‍ച്ചയാണ്. കന്നഡ സിനിമ 'കാന്താര' വിജയമായതോടെ ഇത്തരം ചര്‍ച്ചകള്‍ക്ക് ആക്കം കൂടി. ഇന്ത്യന്‍ സിനിമകളില്‍ തെന്നിന്ത്യന്‍ ബോളിവുഡ് എന്ന വേര്‍തിരിവ് ഉണ്ടാകേണ്ടിതല്ലെന്ന് വിഷയത്തില്‍ പ്രതികരിച്ച് നടന്‍ വരുണ്‍ ധവാന്‍ പറഞ്ഞു.
ടീം ഇന്ത്യ ലോകകപ്പിനായി കള്ളിക്കുമ്പോള്‍, തെക്ക് നിന്നായാലും വടക്ക് നിന്നായാലും അവിടെ കളിക്കുന്ന എല്ലാവരും ഇന്ത്യക്കാരാണ്. വിജയ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പരസ്പരം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇന്ത്യന്‍ സിനിമകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ടീം ഇന്ത്യ ലോകകപ്പിനായി കളിക്കുന്നു, തെക്ക് നിന്നായാലും വടക്ക് നിന്നായാലും അവിടെ കളിക്കുന്ന എല്ലാവരും ഇന്ത്യക്കാരാണ്. 'കാന്താര', 'കെജിഎഫ് 2', 'വിക്രം' എന്നീ സിനിമകളൊക്കെ വിജയിക്കുന്നുണ്ടെങ്കില്‍, ഈ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പരസ്പരം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ഇന്ത്യന്‍ സിനിമകള്‍ ഇപ്പോള്‍ വളരുന്നു എന്നതാണ് ഏറ്റവും നല്ല കാര്യം', വരുണ്‍ പ്രതികരിച്ചു.
0 Comments