Latest Posts

ഭാര്യയുമായുള്ള വീഡിയോ കോളിൽ, കഴുത്തിൽ കുരുക്കിട്ടു; 25കാരൻ തൂങ്ങി മരിച്ചു

ഭാര്യയെ വിഡിയോ കോൾ ചെയ്തു കഴുത്തിൽ കുരുക്കിട്ടതു കാണിച്ച യുവാവ് ജീവനൊടുക്കി. തൊടുപുഴ ഡയറ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ (25) ആണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വന്തം വീട്ടിലായിരുന്ന ഭാര്യയെ ഇയാൾ വിഡിയോ കോളിൽ വിളിച്ച് തൂങ്ങിമരിക്കാൻ പോകുകയാണെന്നു പറഞ്ഞു. ഭാര്യ ഉടൻ തന്നെ ഇദ്ദേഹത്തിന്റെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ വിവരമറിയിച്ചു.

പലതവണ സുഹൃത്തുക്കൾ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ഹൈദരാബാദിലുള്ള ഒരു സുഹൃത്ത് തൊടുപുഴ എസ്ഐ ബൈജു പി.ബാബുവിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം ക്വാർട്ടേഴ്സിലെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജയ്സന്റെ അമ്മ ഡയറ്റിലെ ജീവനക്കാരിയാണ്.


0 Comments

Headline