banner

സ്‌റ്റൈപ്പന്‍ഡോടു കൂടി തൊഴില്‍ പരിശീലനം; വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ ഡിസംബർ അഞ്ചിന്

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ 'പാരാമെഡിക്കല്‍- ടെക്' പദ്ധതിയുടെ ഭാഗമായി വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ വിജയിച്ച വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പാരാമെഡിക്കല്‍ കോഴ്‌സും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. 

പ്രതിമാസം സ്‌റ്റൈപ്പന്‍ഡ് 8000 രൂപ. എസ്.സി വിഭാഗത്തില്‍ 50 പേര്‍ക്കും പൊതു (എസ്.സി ഒഴികെ) വിഭാഗത്തില്‍ 50 പേര്‍ക്കും ഉള്‍പ്പെടെ 100 പേര്‍ക്കാണ് നിയമനം. 18 നും 45നുമിടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് അവസരം. പട്ടികജാതി വിഭാഗക്കാര്‍ക്ക് വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയായിരിക്കണം. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടതും വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കുറവുള്ളവരാണ് ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഡിസംബര്‍ അഞ്ചിന് രാവിലെ 10 ന് പൊതു വിഭാഗത്തിനും ഉച്ചയ്ക്ക് രണ്ടിന് പട്ടികജാതി വിഭാഗക്കാര്‍ക്കും ജില്ലാ പഞ്ചായത്തില്‍ വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0474 2795017.

Post a Comment

0 Comments