banner

ദുരിതം വിതച്ച് കനത്ത മഴ: കാഞ്ഞിരംകുഴിയിൽ വീടിനുള്ളിൽ വെള്ളം കയറി

അഞ്ചാലുംമൂട് : 
തൃക്കരുവ കാഞ്ഞിരംകുഴിയിൽ 
ശക്തമായ മഴയിൽ വീടിനുള്ളിൽ വെള്ളം കയറി. കാഞ്ഞിരംകുഴി വയലിൽ പുത്തൻ വീട്ടിൽ അജികുമാറിൻ്റെ വീട്ടിലാണ് ശക്തമായ മഴയിൽ വെള്ളം വീടിനുള്ളിലേക്ക് മഴവെള്ള ഇരച്ചുകയറിയത്. അപ്രതീക്ഷിതമായ മഴയിൽ വീടിനുള്ളിൽ ആകെ വെള്ളം കയറിയതോടെ ബന്ധുവീട്ടിലേക്ക് അഭയം തേടിയിരിക്കുകയാണ് അജികുമാറും കുടുംബവും.

വൈകിട്ട് അഞ്ചരയ്ക്ക് ശേഷം ആരംഭിച്ച കനത്ത കാറ്റും മഴയും ഏറെ നേരം വൈദ്യുത തടസ്സവും പ്രദേശത്ത് സൃഷ്ടിച്ചു. കാറ്റിലും മഴയിലുമായി ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. ജില്ലയിൽ കനത്ത മഴ തുടരുന്നുണ്ടെങ്കിലും നിലവിൽ ജാഗ്രതാ നിർദേശങ്ങളില്ല.

അതേ സമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാൽ ഞായറാഴ്ച (നവംബർ 6) കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴക്കും സാധ്യതയുണ്ട്. 2-3 ദിവസത്തിനകം മഴ ദുർബലമാകാനാണ് സാധ്യത.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഞായറാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Post a Comment

0 Comments