banner

വാട്‌സ്ആപ്പ് ഇന്ത്യ മേധാവിയും മെറ്റാ പോളിസി വിഭാഗം മേധാവിയും രാജിവച്ചു

ന്യൂഡൽഹി : ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെമാതൃകമ്പനിയായ മെറ്റയിൽ രാജി തുടരുന്നു. ഇന്ത്യയിലെ മെറ്റാ പബ്ലിക് പോളിസി വിഭാഗം തലവനും വാട്സാപ്പ് ഇന്ത്യയിലെ മേധാവിയും ചൊവ്വാഴ്ച രാജി സമർപ്പിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

മെറ്റയുടെ പബ്ലിക് പോളിസി വിഭാഗത്തിന്റെ തലവൻ രാജീവ് അഗർവാൾ, വേറൊരു അവസരം പ്രയോജനപ്പെടുത്തുന്നതിനാണ് കമ്പനിയിൽനിന്ന് രാജിവെച്ചതെന്ന് മെറ്റ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നുണ്ട്. 

വാട്സാപ്പ് ഇന്ത്യയിലെ ആദ്യ മേധാവിയായ അഭിജിത് ബോസിന് നന്ദി അറിയിച്ചു കൊണ്ട് വാട്സാപ്പ് തലവൻ വിൽ കാത്കാർട്ട് രംഗത്തെത്തി. ഇന്ത്യയിലെ മെറ്റാ പബ്ലിക് പോളിസിയുടെ പുതിയ ഡയറക്ടറായി ശിവ്നാഥ് തുക്രാലിനെ നിയമിച്ചതായി കമ്പനി അറിയിച്ചു.

إرسال تعليق

0 تعليقات