banner

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ഇടുക്കി ഉടുമ്പൻ ചോല
ചോറ്റു പാറയിൽ ബ്ലോക്ക് നമ്പർ 570 ൽ  മകൻ ഹരികൃഷ്ണൻ (20)
ആണ് പിടിയിലായത്. ഇടുക്കി സ്വദേശിനിയും കരുനാഗപ്പള്ളി സ്വകാര്യസ്കൂളിലെ
വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ
പ്രേമം നടിച്ചും വിവാഹ വാഗ്ദാനം നൽകിയുമാണ് പ്രതി പീഡനം നടത്തിയത്.

ഇടുക്കി, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പലതവണയായിട്ടായിരുന്നു പീഡനം. സമൂഹ മാധ്യമങ്ങളിലും മറ്റും അതിജീവിതയുടെ ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡനം തുടർന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇടുക്കി നെടുങ്കണ്ടത്തു നിന്നുമാണ് കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിൽ എടുത്തത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയതു . കരുനാഗപ്പള്ളി ഇൻസ്പെക്ടർ എ . ജയകുമാർ . എസ്സ് ഐ സുജാതൻ പിള്ള, രാജേന്ദ്രൻ പിള്ള, ഏ എസ്സ് ഐ
വേണുഗോപാൽ, സി പി .ഓ .മാരായ രജീഷ് ,ബഷീർഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു
പ്രതിയെ കസ്റ്റഡിൽ എടുത്തത്

Post a Comment

0 Comments