banner

15 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവില്‍ കഴിഞ്ഞ 25കാരൻ പിടിയില്‍

തിരുവനന്തപുരം : പൂന്തുറയില്‍ കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍.

പൂന്തുറ ബരിയ നഗര്‍ മില്‍ കൊളനിയില്‍ അബ്ദുള്ള (25) ആണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. 

ഇക്കഴിഞ്ഞ ദിവസം ബദരിയ നഗറില്‍ വെച്ച്‌ കാറില്‍ നിന്ന് വില്‍പനയ്ക്കായി കൊണ്ട് വന്ന 15 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയ കേസ്സില്‍ മുഖ്യ പ്രതിയായ അബ്ദുള്ള പൊലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കോവളത്ത് നിന്ന് പൂന്തുറ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ കൂട്ടാളിയായ പൂന്തുറ, പെരുനെല്ലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടിയിരുന്നു. പ്രമോദിനെ ചോദ്യം ചെയ്തതില്‍ നിന്നും അബ്ദുള്ളയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിക്കുകയായിരുന്നു.

അന്വേഷണത്തില്‍ അബ്ദുള്ള വിദ്യാലയങ്ങള്‍ കേന്ദ്രീകരിക്ക് ലഹരി മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നും ഇയാളുടെ വീട്ടില്‍ കഞ്ചാവ് ശേഖരിച്ച്‌ ചെറിയ പാക്കറ്റുകളിലാക്കി സ്‌ക്കൂള്‍ പരിസരങ്ങളിലും മറ്റും വില്‍പന നടത്തി വരുന്നതായും കണ്ടെത്തിയതായി പൂന്തുറ പൊലീസ് പറഞ്ഞു.

إرسال تعليق

0 تعليقات