Latest Posts

17 വയസുകാരിയെ വീടിനു വെളിയിലിറക്കി കഴുത്തറുത്ത് കൊന്നു; യുവാവ് പിടിയിൽ

തിരുവനന്തപുരം : വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി കോണം സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പൊലീസിന്റെ പിടിയിലായത്.

പുലര്‍ച്ചെ 1:30 ഓടെയാണ് വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ സംഗീതയെ കണ്ടെത്തുന്നത്. സഹോദരിയോടൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേയ്ക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈലും കാണാതായിട്ടുണ്ട്.

0 Comments

Headline