മലപ്പുറം : അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവതിയും സ്വർണം തട്ടിയെടുക്കാനെത്തിയ യുവാക്കളും അറസ്റ്റിൽ. കരിപ്പൂർ വീമാനത്താവളം വഴി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സുൽത്താൻ ബത്തേരി സ്വദേശിനി ഡീന (30) സ്വർണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സഹദ് (24), മുഹമ്മദ് ജംനാസ് എന്നിവരാണ് അറസ്റ്റിലായത്.
വയനാട് സ്വദേശി സുബൈറിന് വേണ്ടിയാണ് ഡീന സ്വർണം കടത്തിയത് എന്നാൽ ഡീനയുടെ അറിവോടെ സ്വർണം തട്ടിയെടുക്കൽ നാടകത്തിനായാണ് മറ്റ് യുവാക്കൾ വീമാനത്താവളത്തിൽ എത്തിയത്. സ്വർണം തട്ടിയെടുത്ത് പങ്കിട്ട് എടുക്കാനായിരുന്നു ഡീന ഉൾപ്പടെയുള്ളവരുടെ പദ്ധതി
അതേസമയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം കടത്തിയ ഡീനയും, സ്വർണം തട്ടിയെടുക്കാൻ എത്തിയ യുവാക്കളും കുടുങ്ങിയത്. എട്ട് ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഡീന അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത്.
0 Comments