തദ്ദേശ, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഓൺലൈൻ ആയാണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നത്. പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്നും നിർദേശമുണ്ട്.
പരിശോധന നടത്തേണ്ടത് വാർഡ് അംഗം,വില്ലേജ് ഓഫിസർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ചേർന്നാകണം. അതേസമയം ബഫർ സോണുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേയിൽ സർക്കാരിന് ഇപ്പോഴും ആശയക്കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.
സർക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതിയോട് കുറച്ച് സമയം കൂടി ചോദിക്കണം. പത്തോ പതിനഞ്ചോ സമയം കൊണ്ട് നേരിട്ടുള്ള സർവേ നടത്താൻ സാധിക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
0 Comments