banner

നീരാവിൽ ശ്രീഭൂതക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് സമാപന ഉത്സവം 25 മുതൽ 29 വരെ

അഞ്ചാലുംമൂട് : നീരാവിൽ ശ്രീഭൂതക്കാവ് ദേവീക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് സമാപന മഹോത്സവം 25 മുതൽ 29 വരെ നടക്കും. വിശേഷാൽ പൂജകൾക്കുപുറമേ 25-ന് രാവിലെ 5.30-ന് സോപാനസംഗീതം, 8.30-ന് പുള്ളുവൻപാട്ട്, നൂറുംപാലും, വൈകീട്ട് അഞ്ചിന് തോറ്റംപാട്ട്, ആറിന് സോപാനസംഗീതം. 26-ന് വൈകീട്ട് അഞ്ചിന് തോറ്റംപാട്ട്, രാത്രി 8.30-ന് ജാക്ക് ആൻഡ്‌ ജിൽ പരിപാടി. 27-ന് രാവിലെ 6.30-ന് ദേവീപൊങ്കാല, വൈകീട്ട് നാലിന് ഐശ്വര്യപൂജ, അഞ്ചിന് തോറ്റംപാട്ട്, രാത്രി എട്ടിന് കോമഡി ബമ്പർ. 28-ന് വൈകീട്ട് അഞ്ചിന് തോറ്റംപാട്ട്, രാത്രി എട്ടിന് ആറാട്ട്‌മഹോത്സവം എന്ന പരിപാടി. 29-ന് വൈകീട്ട് അഞ്ചിന് തോറ്റംപാട്ട്, 6.30-ന് ചമയവിളക്ക്‌ ഘോഷയാത്ര, എട്ടിന് സോപാനസംഗീതം എന്നിവയും ഉണ്ടായിരിക്കും.

Post a Comment

0 Comments