banner

ജോഡോ അഭിയാന് 26 നിരീക്ഷകര്‍; തമിഴ്‌നാട് ചുമതല കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക്

ന്യൂഡല്‍ഹി :  ജനുവരി 26 മുതല്‍ ആരംഭിക്കുന്ന ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ നടത്തിപ്പിനായി എഐസിസി നിരീക്ഷകരെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെയും ലക്ഷ്യ ദ്വീപിന്‍റെയും ചുമതല തമിഴ്നാടില്‍ നിന്നുമുള്ള മുതിര്‍ന്ന  കോണ്‍ഗ്രസ് നേതാവ് തിരുനാവുക്കരസറിനാണ്. തമിഴ്നാടിന്‍റെ ചുമതല കൊടിക്കുന്നിൽ സുരേഷ് എം പി നിര്‍വ്വഹിക്കും.

ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 2023 ജനുവരി 26 മുതലാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍  ‘ഹാത് സേ ഹാത് ജോഡോ അഭിയാന്‍’ എന്ന പേരില്‍ പ്രചാരണ പരിപാടി ആരംഭിക്കുന്നത്.

ഗ്രാമ, ബ്ലോക്ക് തലങ്ങളില്‍ പദയാത്രകള്‍, ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍, സംസ്ഥാന തലത്തില്‍ റാലി എന്നിവയെല്ലാം യാത്രയുടെ ഭാഗമായി നടക്കും. ഇതിനുപുറമേ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ച് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും മഹിളാ മാര്‍ച്ചും സംഘടിപ്പിക്കും   2023 മാര്‍ച്ച് 26-ന് പ്രചാരണ പരിപാടി സമാപിക്കും.

إرسال تعليق

0 تعليقات