banner

ചാവക്കാട് നിന്ന് മീന്‍പിടിത്തത്തിനായി കടലില്‍ പോയ 3 പേരെ കാണാതായി

തൃശൂർ : ചാവക്കാട് നിന്ന് മീന്‍പിടിത്തത്തിനായി കടലില്‍ പോയ മൂന്നുപേരെ കാണാതായി.

എടക്കഴിയൂര്‍ സ്വദേശി വലിയതറയില്‍ മന്‍സൂര്‍, കുളച്ചല്‍ സ്വദേശികളായ ബാലന്‍, ചന്ദ്രന്‍ എന്നിവരെയാണ് കാണാതായത്. എടക്കഴിയൂര്‍ കടപ്പുറത്ത് നിന്ന് തിങ്കളാഴ്ചയാണ് മീന്‍പിടിത്തത്തിനായി പോയത്. 

പുളിക്കുന്നത്ത് അസീസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഫൈബര്‍ വള്ളം. ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഉച്ചയായിട്ടും കാണാതായപ്പോഴാണ് അന്വേഷണം ആരംഭിച്ചത്. മുനക്കക്കടവ് കോസ്റ്റല്‍ പൊലീസും ഫിഷറീസുമാണ് തിരച്ചില്‍ തുടരുന്നു.

Post a Comment

0 Comments