banner

മകളെ കടന്നുപിടിച്ച 57 കാരൻ്റെ ബേക്കറി പിതാവ് കത്തിച്ചു; സംഭവം കൊച്ചിയിൽ

കൊച്ചി : കടയില്‍ എത്തിയ 13കാരിയെ ബേക്കറി ഉടമയായ 57 വയസുകാരന്‍ കയറിപ്പിടിച്ചു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവെത്തി ബേക്കറിക്ക് തീകൊളുത്തി. കേസുമായി ബന്ധപ്പെട്ട് ചേരാനെല്ലൂര്‍ സ്വദേശി ബാബുരാജ്(57), പെണ്‍കുട്ടിയുടെ പിതാവായ ചേരാനെല്ലൂര്‍ സ്വദേശി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോളിച്ച് ബേക്കറി കത്തിക്കുകയായിരുന്നു.

إرسال تعليق

0 تعليقات