banner

അഞ്ചാലുംമൂട്ടിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ 20കാരൻ മരിച്ചു

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ 20കാരൻ മരിച്ചു. ബൈക്കോടിച്ചിരുന്ന യുവാവ് ചികിത്സയിൽ. തൃക്കടവൂർ കുരീപ്പുഴ ഇലവൺ നഗർ 70 ൽ സുഗന്ധു (സൂരജ്, 20) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കുരീപ്പുഴ സ്വദേശിയായ യദു കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരുക്ക് ഗുരുതരമല്ല.

ഇന്ന് ഉച്ചയോടെ അഞ്ചാലുംമൂട് സി.കെ.പി ജംങ്ഷനിലാണ് അപകടം നടന്നത്. യദുവും സുഗന്ധും സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസും തമ്മിലാണ് അപകടം നടന്നത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

إرسال تعليق

0 تعليقات