banner

ബൈക്കപകടത്തിൽ കൊല്ലം സ്വദേശിയായ 24 കാരന് ദാരുണാന്ത്യം

കൊല്ലം : ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊല്ലം ചാത്തന്നൂര്‍ കോഷ്ണക്കാവില്‍ ജെ.ജെ ഭവനില്‍ ജയകുമാറിന്റെ മകന്‍ ജിതിന്‍( 24 ) ആലപ്പുഴയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം എറണാകുളത്തുള്ള റിക്രൂട്ടിംഗ് ഏജന്‍സിയിലേക്കുള്ള യാത്രയില്‍ ആലപ്പുഴ വച്ചായിരുന്നു അപകടം.

കൃത്യസമയത്ത് ട്രെയിന്‍ ലഭിക്കാതെ വന്നതിനാല്‍ യാത്ര ബൈക്കിലാക്കുകയായിരുന്നു. സുഹൃത്ത് ഓടിച്ച്‌ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ജിതിന്‍ റോഡിലേക്ക് തെറിച്ചുവീണതിനെതുടര്‍ന്നാണ് മരണം.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഭൗതികശരീരം വീട്ടുവളപ്പില്‍ സംസ്കരിക്കും.

Post a Comment

0 Comments