banner

ബസ് സ്റ്റോപ്പില്‍ വനിതാ ഡോക്ടറെ കടന്നുപിടിച്ച 52കാരൻ പോലീസ് പിടിയിലായി

തിരുവനന്തപുരം : കിളിമാനൂരില്‍ ബസ് സ്റ്റോപ്പില്‍ വെച്ച്‌ വനിതാ ഡോക്ടറെ കടന്നുപിടിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു.

നഗരൂര്‍ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നില്‍ ശശികുമാറാണ് (52) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ കിളിമാനൂര്‍ പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം .

പോലീസ് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പില്‍ ബസിറങ്ങി നടന്നുവരികയായിരുന്നു ഡോക്ടറെ ശശികുമാര്‍ കടന്ന് പിടിച്ച്‌ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച്‌ ഡോക്ടര്‍ പ്രതിരോധിച്ചതോടെ പ്രതി തിരികെ ആക്രമിച്ചു. ഇതോടെ ഡോക്ടര്‍ ബഹളം വയ്ക്കുകയും പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ഉടനെ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും ശശികുമാറിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

إرسال تعليق

0 تعليقات