banner

ആശുപത്രിയ്ക്കുള്ളിൽ കിടപ്പു രോഗി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ രോഗി മരിച്ച നിലയിൽ. ആശുപത്രിയിലെ ശുചിമുറിയിലാണ് വള‌ളികുന്നം സ്വദേശിയായ ശിവരാജന്റെ(62) മൃതദേഹം കണ്ടെത്തിയത്.

ശിവരാജനെ പ്രവേശിപ്പിച്ച വാർഡിൽ മറ്റ് മൂന്ന് രോഗികൾ കൂടി ഉണ്ടായിരുന്നു. എന്നാൽ, സംഭവം നടന്നപ്പോൾ മറ്റാരും വാർഡിൽ ഇല്ലായിരുന്നു. മരണകാരണം അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

ചികിത്സാപിഴവിനെ തുടർന്ന് ആശുപത്രിയിൽ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിന്റെ അലയൊലികൾ കെട്ടടങ്ങിയതിന് പിന്നാലെയാണ് മെഡിക്കൽ കോളേജിൽ രോഗിയെ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. മാതാവും കുഞ്ഞും മരിച്ച സംഭവത്തിൽ വിദഗ്ദ്ധസമിതി അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടിരുന്നു.

إرسال تعليق

0 تعليقات