banner

എം.ബി.ബി.എസ് ക്ലാസിൽ പ്ലസ് ടു വിദ്യാർഥിനിയിരുന്ന കേസ്; വിദ്യാർഥിനി ആൾമാറാട്ടം നടത്തിയിട്ടില്ലെന്ന് പൊലീസ്

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ഥി എംബിബിഎസ് ക്ലാസില്‍ കയറിയെന്ന പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. സംഭവത്തില്‍ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥി ആള്‍മാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്തട്ടില്ല. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് നാലുദിവസം ക്ലാസില്‍ കയറിയതെന്നും പൊലീസ് പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ എംഎല്‍ ബെന്നിലാലുവാണ് കേസ് അന്വേഷണം നടത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവംബര്‍ 29നാണ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയത്. 245 പേര്‍ക്കായിരുന്നു പ്രവേശനം ലഭിച്ചത്. എന്നാല്‍, നാലുദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ ഹാജര്‍പട്ടികയും പ്രവേശന രജിസ്റ്ററും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് കണക്കില്‍പ്പെടാതെ ഒരു വിദ്യാര്‍ഥി അധികമുള്ളതായി കണ്ടെത്തുന്നത്. ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. എന്നാല്‍, പ്രവേശന രജിസ്റ്ററില്‍ ഉണ്ടായിരുന്നില്ല. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യം ദുരൂഹമാണ്.

നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ പഌ്ടുക്കാരി മെഡിസിന്‍ കഌസിലിരുന്നത്. വാട്‌സാപ്പ് ഗ്രൂപ്പിലും ഫെയ്‌സ് ബുക്കിലുമെല്ലാം പ്ലസ് ടു വിദ്യാര്‍ഥിനി തനിക്ക് എംബിബിഎസിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടിയതായി കൂട്ടുകാര്‍ക്കെല്ലാം സന്ദേശം അയക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments