banner

നടപ്പാതയിലൂടെ നടന്ന വീട്ടമ്മ കാലുതട്ടി എട്ടടി താഴ്ചയുള്ള കാനയിലേക്ക് വീണു

തൃശൂര്‍ : വടക്കാഞ്ചേരി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സ്ത്രീ എട്ടടി താഴ്ചയുള്ള കാനയിലേക്ക് വീണു. ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ മുണ്ടത്തിക്കോട് സ്വദേശി ഗീതയാണ് കാനയില്‍ വീണത്.

ഇന്നലെയാണ് അപകടം ഉണ്ടായത്. എട്ടടി താഴ്ചയുള്ള കാനയിലേക്കാണ് സ്ത്രീ വീണത്. കാനനിര്‍മ്മാണത്തിന്റെ ഭാഗമായി ഇത് തുറന്നുകിടക്കുകയായിരുന്നു. സ്ത്രീ ഫുട്പാത്തിലൂടെ നടന്നുവരുന്നതിനിടെ കാലുതട്ടി ഓടയിലേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആളുകള്‍ ഓടിക്കൂടിയാണ് ഇവരെ കാനയില്‍ നിന്നും പുറത്തെത്തിച്ചത്. നഗരസഭയുടെ അശാസ്ത്രീയമായ കാനനിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റ സ്ത്രീയെ നാട്ടുകര്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവരുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

إرسال تعليق

0 تعليقات