banner

കൊല്ലത്ത് ഓട്ടോയ്ക്കുള്ളിൽ കത്തിനശിച്ച നിലയിൽ ഒരാളുടെ മൃതദേഹം; ആത്മഹത്യയെന്ന് നിഗമനം

കൊല്ലം : കൊല്ലം കുണ്ടറ പെരുമ്പുഴയിൽ മധ്യവയസ്കനെ ഓട്ടോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണനെയാണ് ഓട്ടോയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയോടെ പെരുമ്പുഴ - കേരളപുരം റോഡിൽ
കുരിശ്ശടിമുക്കിന് സമീപമാണ് കത്തിക്കരിഞ്ഞ ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരാളുടെ മൃതദേഹം ശരീരം തിരിച്ചറിയാൻ
കഴയാത്തവിധം പൂർണ്ണമായും കത്തിക്കരിഞ്ഞ
നിലയിലാണ് കണ്ടെത്തിയത്. 

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരിച്ചത് ഉണ്ണികൃഷ്ണണൻ ആണെന്ന് തിരിമറിഞ്ഞു. ആത്മഹത്യ എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ഭാര്യയുമായി വഴക്കിട്ട് ഇറങ്ങിയതായിരുന്നു ഉണ്ണികൃഷ്ണൻ എന്നാണ് പോലീസ് പറയുന്നത്.

إرسال تعليق

0 تعليقات