banner

വീടുവിട്ടിറങ്ങിയ ആൺകുട്ടിയെ ജോലി ശരിയാക്കി നൽകാമെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട് : ജോലി നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷ്ണം ചെയ്തയാൾ കോഴിക്കോട് പിടിയിൽ. വയനാട് മുത്തങ്ങ സ്വദേശി അഹ്നാസിനെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി പ്രതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. 

വീട് വിട്ട് ഇറങ്ങിയ കുട്ടി കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റൻഡിലെത്തിയപ്പോഴാണ് അഹ്നാസ് ജോലി നൽകാമെന്ന് പറഞ്ഞ് കൂടെ കൂട്ടിയത്. നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയെ നഗരത്തിൽ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി അഹ്നാസ് പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷ്ണം നടത്തുകയായിരുന്നു.

കോഴിക്കോട് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു എംവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അബ്ദുൾ സലീം, വിവി മുഹമ്മദ് റിയാസ്, എഎസ്ഐ മുഹമ്മദ് ഷബീർ സിപിഒമാരായ സജേഷ് കുമാർ, ബിനിൽ കുമാർ, സുജനയെന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات