Latest Posts

കൊല്ലത്ത് ലോറിക്ക് പിന്നില്‍ കാറിടിച്ച്‌ യുവാവ് മരിച്ചു

കൊല്ലം : ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലം കാവനാട് പുവന്‍പുഴയില്‍ ലോറിക്കു പിന്നില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ചവറ തെക്കുംഭാഗം ഞാറമൂട് സ്വദേശി ക്ലിന്‍സ് അലക്‌സാണ്ടര്‍ (24) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.

അപകടം നടന്നയുടന്‍ ക്ലിന്‍സ് അലക്സാണ്ടറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശക്തികുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.

0 Comments

Headline