banner

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു


മൈസൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് പരിക്ക്. നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ കർണാടകയിലെ മൈസൂരിൽവെച്ച് അപകടത്തിൽ പെടുകയായിരുന്നു.

ഇവർ സഞ്ചരിച്ച വാഹനം ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം ബന്ദിപ്പൂരിൽ നിന്ന് മൈസൂരിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അപകടം നടന്നയുടൻ പ്രഹ്ളാദ് മോദിയെയും കുടുംബത്തെയും മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments