banner

പത്രത്തിന് വില നൽകി വാങ്ങി വായിക്കുന്നവരേക്കാൾ പരിഗണന പരസ്യക്കാർക്കും രാഷ്ട്രീയ യജമാനന്മാർക്കും; മലബാർ ഗോൾഡ് ഉടമയുടെ താമസസ്ഥലത്തെ റെയ്ഡിൽ പിടിച്ചെടുത്ത രണ്ടരക്കോടിയോളം രൂപയുടെ സ്വർണ്ണത്തെ പറ്റി മിണ്ടാത്ത മാധ്യമങ്ങൾക്കെതിരെ അഡ്വ.ബോറിസ് പോൾ

മാധ്യമങ്ങൾക്കെതിരായ പൊതുജന ശബ്ദം അടുത്ത കാലത്തായി വർദ്ധിക്കുകയാണ്. ഇതിന് കാരണം ഒരു പരിധി വരെ മാധ്യമങ്ങൾ നടത്തുന്ന ഇരട്ടത്താപ്പാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ വരെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാധ്യമങ്ങൾക്ക് വിവരം ലഭിച്ചിട്ടും മലബാർ ഗോൾഡ് ഉടമയുടെ താമസസ്ഥലത്തെ റെയ്ഡും ഇതിൽ പിടിച്ചെടുത്ത രണ്ടരക്കോടിയോളം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്ത വാർത്ത മാധ്യമങ്ങൾ പരസ്യക്കാർക്കായി വഴങ്ങിയെന്ന ആരോപണം ഉൾത്തിരിക്കുന്നത്.

കൊല്ലം ബാറിലെ അഭിഭാഷകനായ ബോറിസ് പോളാണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വിമർശനവുമായി രംഗത്ത് വന്നത്. 'മലയാളികൾ തൽക്കാലം അറിയേണ്ടെന്ന് മലയാള മാധ്യമങ്ങൾ തീരുമാനിച്ച വാർത്ത' എന്ന തലക്കെട്ടോടെയാണ് ബോറിസ് പോൾ തൻ്റെ കുറിപ്പ് പ്രമുഖ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്. വസ്തുതകൾ സ്ഥിരീകരിക്കുന്ന വിധം വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ പ്രസ്തുത വാർത്ത ഉൾപ്പെട്ട സ്ക്രീക്രീൻ ഷോട്ടും ഇദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറിപ്പ് താഴെ വായിക്കാം....

മലയാളികൾ തൽക്കാലം അറിയേണ്ടെന്ന് മലയാള മാധ്യമങ്ങൾ തീരുമാനിച്ച വാർത്ത!

വാർത്തകൾ തമസ്കരിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുമ്പോൾ തകരുന്നത് അവരുടെ വിശ്വാസ്യതയാണ്.
പത്രത്തിന് വില നൽകി വാങ്ങി വായിക്കുന്നവരേക്കാൾ പരിഗണന പരസ്യക്കാർക്കും രാഷ്ട്രീയ യജമാനന്മാർക്കുമാണ്. 
കഴിഞ്ഞ ദിവസം കേരള സ്വർണ്ണക്കടത്ത് കേസിൽ ആരോപിതനായി നിൽക്കുന്ന മലബാർ ഗോൾഡ് ഉടമയുടെ താമസസ്ഥലത്തെ രഹസ്യ അറയിൽ നിന്ന് 2.5 കോടി രൂപയുടെ സ്വർണ്ണം ഇ.ഡി കണ്ടെടുത്തു.
ഇത് സംബന്ധിച്ച് പ്രസ്താവന ഇ.ഡി തന്നെ രേഖാമൂലം മാധ്യമങ്ങൾക്ക് നൽകി.
ഏതാനും ചില ഇംഗ്ലീഷ് മാധ്യമങ്ങൾ ഒഴികെ ആരും ഈ വാർത്ത പ്രസിദ്ധീകരിച്ചില്ല.
ഈ വാർത്ത തമസ്കരിക്കാൻ കാരണം ഉണ്ടാകുമല്ലോ? പ്രാധാന്യമില്ലാത്ത വാർത്തയായി തഴഞ്ഞതല്ല എന്നത് ഉറപ്പ്.
ഇങ്ങനെ പോയാൽ പത്രങ്ങളും ചാനലുകളും ജനം ഉപേക്ഷിച്ച് തുടങ്ങും.
വാർത്തയ്ക്കായി സോഷ്യൽ മീഡിയ തന്നെ ധാരാളം എന്ന് തീരുമാനിക്കും.
വായനക്കാരും പ്രേക്ഷകരുമില്ലെങ്കിൽ പത്രങ്ങൾക്ക് പരസ്യക്കാരെ കിട്ടില്ല.
വായനക്കാരും പ്രേക്ഷകരുമില്ലെങ്കിൽ രാഷ്ട്രീയക്കാരുടെ പേട്രണേജും കിട്ടില്ല.
അത് തിരിച്ചറിയുമ്പോഴേക്ക് ജനം പത്രങ്ങളും ചാനലുകളും ഉപേക്ഷിച്ച് കഴിഞ്ഞിരിക്കും.
അപ്പോൾ പരസ്യക്കാരും രാഷ്ട്രീയക്കാരും പത്രങ്ങളെയും ചാനലുകളേയം ഉപേക്ഷിക്കും.
കാത്തിരുന്ന് കാണാം!

- അഡ്വ ബോറിസ് പോൾ



Post a Comment

0 Comments