banner

വിമാനത്താവളം സന്ദര്‍ശിക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം; ഡിസംബർ 31 വരെ

കണ്ണൂര്‍ : അന്താരാഷ്ട്ര വിമാനത്താവളത്തിലെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും കാണാന്‍ വിമാനത്താവളത്തിന്റെ നാലാം വാര്‍ഷിക ത്തോടനുബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കിയ അവസരം ഡിസംബര്‍ 31 വരെ നീട്ടി.

വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയും എന്ന നിരക്കില്‍ തന്നെയായിരിക്കും തുടര്‍ന്നും പ്രവേശനം.സന്ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തിയ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ കത്തോടുകൂടിയാണ് വരേണ്ടത്. സന്ദര്‍ശന സമയം രാവിലെ ഒമ്ബത് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ്. വിമാനം പുറപ്പെടുന്നതും ഇറങ്ങുന്നതുമായ സമയം സ്കൂള്‍ അധികൃതര്‍ മുന്‍കൂട്ടി മനസ്സിലാക്കി സമയക്രമം പാലിക്കുന്നത് ഉചിതമായിരിക്കും. ഫോണ്‍: 0490 2481000

إرسال تعليق

0 تعليقات