ആലപ്പുഴ : തീരദേശ ജില്ലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴയിലെ നാല് പദ്ധതികള്‍ ഉള്‍പ്പടെ 63 പദ്ധതികള്‍ക്ക് കേന്ദ്ര അംഗീകാരം.
മത്സ്യബന്ധന തുറമുഖങ്ങള്‍, ലൈറ്റ് ഹൗസുകള്‍ എന്നിവയുടെ നവീകരണം, നൈപുണ്യ വികസനം തുടങ്ങി കേരളത്തിലെ 63 പദ്ധതികള്‍ക്കായി 6,131 കോടി രൂപയാണു ചെലവഴിക്കുക. ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര തുറമുഖ കപ്പല്‍ ജലഗതാഗത കേന്ദ്ര മന്ത്രി സര്‍ബാനന്ത സോനാവാള്‍ എ.എം.ആരിഫ് എം.പിക്ക് നല്‍കിയ മറുപടിയില്‍ ആലപ്പുഴക്ക് പ്രത്യേക പരിഗണനയാണു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് വ്യക്തമാക്കി. ആലപ്പുഴ ജില്ലയിലെ സമുദ്ര മ്യൂസിയം (250 കോടി), മനക്കോടം ലൈറ്റ് ഹൗസ് (1കോടി), ആലപ്പുഴ ലൈറ്റ് ഹൗസ് (4 കോടി), വലിയഴിക്കല്‍ ലൈറ്റ് ഹൗസ് (35 ലക്ഷം) ഉള്‍പ്പെടെയുള്ള പദ്ധതികളുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി വരുകയണെന്നും ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ തുറമുഖം മറിന-കം-കാര്‍ഗോ തുറമുഖമായി വികസിപ്പിക്കാന്‍ കേരള മാരിടൈം ബോര്‍ഡ് തയ്യാറാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് സാഗര്‍ മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം എത്രയും വേഗം നല്‍കാനുള്ള സ്വീകരിക്കാമെന്നും മന്ത്രി ലോക്സഭയില്‍ ഉറപ്പുനല്‍കി.
ആലപ്പുഴ ലൈറ്റ് ഹൗസില്‍ ലിഫ്റ്റ് സൗകര്യം അടുത്തവര്‍ഷം പകുതിയോടെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് പദ്ധതികള്‍ പുത്തനുണര്‍വ് നല്‍കുമെന്നും എ.എം.ആരിഫ് എം.പി. വ്യക്തമാക്കി
0 تعليقات