banner

ഗർഭിണിയായ ഭാര്യയുടെ കഴുത്തി തോർത്ത് മുണ്ട് ചുറ്റി ശ്വാസം മുട്ടിച്ചു ; ഭാര്യ മരിച്ചെന്ന് തെറ്റിദ്ധരിച്ച് യുവാവ് ജീവനൊടുക്കി arrest in idk crime case

ഇടുക്കി : അടിമാലിയിൽ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു. കുളമാം കുഴി ആദിവാസി കോളനിയിൽ താമസിക്കുന്ന കർണ്ണൻ (26) ആണ് ആത്മഹത്യ ചെയ്തത്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ കർണ്ണൻ ഭാര്യ സിനിയുമായി വഴക്കിടുകയും തുടർന്ന് ഒമ്പത് മാസം ഗർഭിണിയായ സിനിയുടെ കഴുത്തിൽ തോർത്ത് മുണ്ട് ചുറ്റി ശ്വാസം മുട്ടിക്കുകയും ചെയ്തു. ഇതിനിടയിൽ ശ്വാസം കിട്ടാതെ സിനി ബോധരഹിതയായി.

തളർന്ന് വീണ സിനിയെ വിളിച്ചിട്ടും എഴുന്നേൽക്കാത്തതോടെ സിനി മരിച്ചെന്ന് കരുതി കർണ്ണൻ ജീവനൊടുക്കുകയായിരുന്നു. വീട്ടിൽ നിന്നും കുറച്ച് മാറി മരത്തിലാണ് കർണൻ തൂങ്ങി മരിച്ചത്. വീട്ടിലെത്തിയ സിനിയുടെ ബന്ധുക്കളാണ് സിനിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കർണ്ണനെ വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മദ്യപിച്ച് വീട്ടിലെത്തുന്ന കർണൻ സിനിയെ സ്ഥിരമായി ഉപദ്രവിക്കാറുള്ളതായി ബന്ധുക്കൾ പറയുന്നു. ബന്ധുക്കളും മറ്റും ചേർന്ന് നിരവധി തവണ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ചർച്ചകൾ നടത്തിയതായും പറയുന്നു.

Post a Comment

0 Comments