കൊല്ലം : ജില്ലയിലെ മുൻനിര ഓൺലൈൻ വാർത്താ മാധ്യമമായ അഷ്ടമുടി ലൈവ് എസ്.ജെ ഇന്നവേഷൻസിൻ്റെ കീഴിൽ സാറ്റ് ലൈറ്റ് ചാനലാകാൻ തയ്യാറെടുക്കുന്നതായി എഡിറ്റോറിയൽ ടീം അറിയിച്ചു. വർഷാന്ത്യ യോഗങ്ങളുടെ ഭാഗമായി ഈ മാസം 30 ന് കൊല്ലം അഷ്ടമുടിയിലെ താല്കാലിക ഓഫീസിൽ ചേർന്ന എഡിറ്റോറിയൽ ഡയറക്ടർമാരുടെയും എസ്.ജെ ഇന്നവേഷൻസ് പ്രതിനിധികളുടെയും യോഗത്തിലാണ് സുപ്രധാന തീരുമാനം മാനേജ്മെൻ്റ് അറിയിച്ചത്. യോഗത്തിൽ എഡിറ്റോറിയൽ ടീം പ്രേക്ഷകർക്ക് പുതുവത്സരാശംസകളും നേർന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിലാകും അഷ്ടമുടി ലൈവ് പ്രേക്ഷകരുടെ സ്വീകരണമുറികളിലേക്ക് സാറ്റ്ലൈറ്റ് ചാനലായി രംഗ പ്രവേശനം ചെയ്യുക. മുൻനിര വാർത്താ മാധ്യമങ്ങൾക്ക് ബദലായ 4K ദ്യശ്യമികവോടെയായിരിക്കും തത്സമയ സംപ്രേക്ഷണം അഷ്ടമുടി ലൈവ് ആരംഭിക്കുക. കഴിഞ്ഞ നവംബർ 15 മുതൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വഴി തത്സമയ സംപ്രേക്ഷണം ആരംഭിച്ചെങ്കിലും സ്വതന്ത്രമായ എഡിറ്റോറിയൽ മാനദണ്ഡങ്ങൾ കൈകാര്യം ചെയ്യലിൽ ചില കൈ കടത്തലുകൾ വന്നതോടെ ഈ ശ്രമം ചാനൽ അധികൃത പാടേ ഉപേക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരത്തും കൊച്ചിയിലുമായി നൂതന സാങ്കേതിക വിദ്യകളോടെയുള്ള സ്റ്റുഡിയോ ആരംഭിക്കും. പുതുതായ നൂറിലധികം പേർക്ക് തൊഴിൽ നൽകും. തുടങ്ങിയവയോക്കെയാണ് പുതുവർഷ പദ്ധതികളായി യോഗത്തിൽ അവതരിപ്പിച്ചത്. സി.ഇ.ഒ & ചീഫ് എഡിറ്റർ ഷെജീർ ജമാലുദ്ദീൻ, എക്സിക്യൂട്ടിവ് എഡിറ്റർ & എഡിറ്റോറിയൽ ഡയറക്ടർ സജീവ് ജമാലുദ്ദീൻ അസോസിയേറ്റ് എഡിറ്റർ സുധീർ ജമാലുദ്ദീൻ തുടങ്ങിയവരും നിഷാദ് നിസാം, ഇക്ബാൽ മസീഖ് .എസ്, ഇർഫാദ് സജീവ്, ഇൻഷാദ് സജീവ് തുടങ്ങിയവരുo എഡിറ്റോറിയൽ ടീമിനെ പ്രതിനിധീകരിച്ചു. എസ്.ജെ ഇന്നവേഷൻസ് പ്രതിനിധി സംഘം ഓഫീസിൽ ദീർഘന്നേരം കൂടിക്കാഴ്ച്ച നടത്തി.
0 Comments