മരുമകള്‍ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയില്‍ പാറപ്പുറത്ത് വടക്കതില്‍ ബിപിന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 29 ന് രാത്രി 11.30ന് ആണ് രാജുവിനെ ആക്രമിച്ചത്.
പൊലീസ് പറയുന്നത് ഇങ്ങനെ:
ബൈക്കില്‍ വീട്ടിലേക്കു വന്ന രാജുവിനെ വീടിന് അടുത്ത് വഴിയരികില്‍ കാത്തുനിന്ന ഹെല്‍മറ്റ് ധരിച്ചിരുന്ന അജ്ഞാതന്‍ കമ്ബിവടി ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അടിയേറ്റതെന്തിനെന്നോ ആരാണ് അടിച്ചതെന്നോ രാജുവിന് മനസ്സിലായില്ല. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ചയാള്‍ വാഹനത്തില്‍ പോകുന്നതു കണ്ടെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല.
അതിനിടെ, അടിയേറ്റ ദിവസം വൈകുന്നേരം രാജു മരുമകളോട് കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തതുമായി ബന്ധപ്പെട്ട് വഴക്ക് ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചു.
ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്നു കണ്ടെത്തിയത്. വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി സുഹൃത്ത് ബിപിനെ അറിയിക്കുകയും ബിപിന്‍ എത്തി രാജുവിനെ ആക്രമിക്കുകയുമായിരുന്നു.
അടിക്കാന്‍ ഉപയോഗിച്ച കമ്ബിവടിയും പ്രതിയുടെ സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
0 Comments