വലിയ തുക ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ട് ഉപഭോക്താവ് അങ്കലാപ്പിലായി. മുന്‍ മാസങ്ങളില്‍ 250 രൂപയില്‍ താഴെ മാത്രം ആയിരുന്നു ബില്‍. ഇത്രയും കൂടിയതിന്റ കാര്യം മനസ്സിലാകാതെ ഉപഭോക്താവ് തന്നെ മീറ്റര്‍ റീഡിങ് നോക്കി.
മുന്‍ ബില്ലിനു ശേഷമുള്ള ഉപഭോഗം വെറും 13 യൂണിറ്റ് മാത്രം. മുന്‍ ബില്ലില്‍ റീഡിങ് രേഖപ്പെടുത്തിയിരിക്കുന്നത് 1020 എന്നായിരുന്നു. ഇപ്പോഴത്തെ മീറ്റര്‍ റീഡിങ് 1033 മാത്രം. എന്നാല്‍ ബില്ലില്‍ കാണിച്ചിരിക്കുന്ന ഉപഭോഗം 159 യൂണിറ്റ്.
ഇതോടെ പരാതിയുമായി കാളിയാര്‍ കെഎസ്ഇബി ഓഫിസില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ വീണ്ടും പരിശോധിച്ച് ഉപഭോക്താവ് പറഞ്ഞതാണ് ശരിയെന്ന് കണ്ടെത്തി. തുടര്‍ന്ന് ബില്ലില്‍ കുറവു വരുത്തി പുതിയ ബില്‍ നല്‍കുകയായിരുന്നു.
പുതിയ ആളാണ് മീറ്റര്‍ റീഡിങ് എടുത്തതെന്നും പരിചയക്കുറവാണ് പിഴവിന് കാരണമെന്നുമായിരുന്നു വിശദീകരണം. യാതൊരു മുന്‍ പരിചയവുമില്ലാത്ത ആളുകളെ താല്‍ക്കാലികമായി ജോലിക്ക് നിയോഗിച്ചതാണ് പിഴവിന് കാരണമെന്നായിരുന്നു വിശദീകരണം. പരാതിയുമായി ഉപഭോക്താവ് ഓഫിസില്‍ ചെന്നപ്പോള്‍ അവര്‍ക്ക് തെറ്റ് പറ്റിയതാണെന്നും 261 രൂപ മാത്രമാണ് അടയ്ക്കാന്‍ ഉള്ളൂ എന്നും പറഞ്ഞു ആ തുക അടച്ചു.
0 Comments