banner

ബോബ് മാർലിയുടെ ചെറുമകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്റ്റീഫൻ മാർലിയുടെ മകനും ബോബ് മാർലിയുടെ ചെറുമകനുമായ ജോസഫ് 'ജോ മേഴ്സ' മാർലി (31) അന്തരിച്ചു. സ്വന്തം കാറില്‍ മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. റെഗ്ഗേ ഗായകനായിരുന്നു ജോ മേഴ്‌സോ മാര്‍ലി. ആസ്ത്മ അറ്റാക്കാണ് മരണകാരണമെന്നാണ് വിലയിരുത്തൽ.

മിയാമി കോളേജില്‍ സ്റ്റുഡിയോ എഞ്ചിനീയറിങ് പഠിക്കുന്ന സമയത്താണ് ഇദ്ദേഹം സംഗീതത്തിന്റെ വഴി സ്വീകരിക്കുന്നതും സംഗീതത്തില്‍ സജീവമാകുന്നത്. ഹര്‍ട്ടിങ് ഇന്‍സൈഡ്, കംഫര്‍ട്ടബിള്‍, എറ്റേണല്‍ തുടങ്ങിയവയാണ് ജോ മേഴ്‌സയുടെ സംഗീത ആല്‍ബങ്ങള്‍.

Post a Comment

0 Comments