banner

ഗൂഗിള്‍ പേ വഴി കൈക്കൂലി; സംഭവത്തിൽ രണ്ട് എസ്‌ഐമാരെ സസ്‌പെന്‍ഡ് ചെയ്തു

എറണാകുളം : മണല്‍ മാഫിയയുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ രണ്ട് എസ്‌ഐമാരെ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ ജോയി മത്തായി, അബ്ദുറഹിമാന്‍ എന്നിവരെയാണ് റൂറല്‍ എസ്പി വിവേക് കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഗൂഗിള്‍ പേ വഴി അബ്ദുള്‍ റഹ്മാന്‍ പതിനൊന്നായിരം രൂപയും ജോയി മത്തായി നാലായിരം രൂപയുമാണ് കൈപറ്റിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി അജയ്‌നാഥ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Post a Comment

0 Comments