banner

ബഫര്‍സോണ്‍: സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും

സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സര്‍ക്കാര്‍ വെബ് സൈറ്റില്‍ നല്‍കുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങള്‍ക്ക് പുതിയ പരാതി നല്‍കാം. പക്ഷെ പ്രസിദ്ധീകരിക്കുന്ന സര്‍വേ നമ്പര്‍ ഭൂപടത്തിലും അപാകതകള്‍ ഉണ്ടെന്നാണ് ഇന്നലെ ചേര്‍ന്ന വിദഗ്ധ സമിതി യോഗം വിലയിരുത്തിയത്. 

സീറോ ബഫര്‍ റിപ്പോര്‍ട്ടിലും ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലും പരാതി നല്‍കാനുള്ള സമയ പരിധി 7 ന് തീരും. 11 ന് സുപ്രീംകോടതി കേസ് പരിഗണിക്കാന്‍ ഇരിക്കേ പരാതിയിലെ പരിശോധനക്ക് അധികം ദിവസം ഇല്ല. വ്യക്തിഗത സര്‍വേ നമ്പര്‍ വിവരങ്ങള്‍ ഭൂപടത്തില്‍ ഉണ്ടാകും.

إرسال تعليق

0 تعليقات