banner

കുടുംബത്തോടൊപ്പം തായ്‌ലൻഡിലായിരിക്കെ സുപ്രീം കോടതി അഭിഭാഷകന്റെ വീട്ടിൽ മോഷണം

സുപ്രീം കോടതി അഭിഭാഷകന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും വിലകൂടിയ വാച്ചുകളും ഉള്‍പ്പടെ മോഷണം പോയി. 23 കോടിയിലധികം രൂപയ്ക്ക് ഫ്‌ലാറ്റുകള്‍ വിറ്റുപോകുന്ന പ്രദേശമായ സിആര്‍ പാര്‍ക്കിലെ കിംഗ്‌സ് കോര്‍ട്ടിലാണ് അഭിഭാഷകന്റെ ഫ്‌ലാറ്റ് ഉള്ളത്. അഭിഭാഷകന്‍ കുടുംബത്തോടൊപ്പം തായ്‌ലന്‍ഡില്‍ പോയ സമയത്താണ് മോഷണം നടന്നത്.

നാല് പേരോളമുള്‍പ്പെടുന്ന മോഷണസംഘം മതിലുകള്‍ തകര്‍ത്ത് സൊസൈറ്റിയുടെ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 23നും 26നും ഇടയിലുള്ള ദിവസങ്ങളിലെപ്പോഴോ ആണ് മോഷണം നടന്നിരിക്കുന്നത്. കുറച്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു. അഭിഭാഷകന്റെ അമ്മാവന്‍ ഹര്‍ജീത് സിംഗ് ആണ് പൊലീസില്‍ പരാതി നല്‍കിയത്. 

إرسال تعليق

0 تعليقات