'എന്റെ നെഞ്ചത്ത് അദ്ദേഹം ചവിട്ടി. ഇവിടെയിരിക്കുന്ന ഡിവൈഎസ്‌പി സാറാണ് ചവിട്ടിയത്. വയർലെസ് കൊണ്ട് നെഞ്ചിലേക്ക് എറിഞ്ഞു. ചെവിക്കല്ലിന് ഒരു അടിയും തന്നു. ഈ നിൽക്കുന്ന സന്തോഷിനേയും ശിവദാസൻ ചേട്ടനേയും എന്നേയുമാണ് വിളിച്ചുവരുത്തിയത്. എന്നെ മർദിച്ചു. ഇതാണോ ഒരു ഡിവൈഎസ്‌പിയിൽ നിന്നും സാധാരണക്കാരൻ പ്രതീക്ഷിക്കേണ്ടത്.' മുരളീധരൻ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ മുരളീധരൻ അപകീർത്തിപ്പെടുത്തിയെന്ന എസ്എൻഡിപി യോഗം തൊടുപുഴ ശാഖയുടെ പരാതിയിലാണ് ഇദ്ദേഹത്തെ പൊലീസ് വിളിച്ചുവരുത്തിയത്. ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ത്രീകളെ അപമാനിച്ചുവെന്നാണ് പരാതി. ഇത് ചോദ്യം ചെയ്യാനാണ് ഡിവൈഎസ്‌പി വിളിച്ചുവരുത്തിയത്.
അതേസമയം മർദിച്ചുവെന്ന ആരോപണം തൊടുപുഴ ഡിവൈഎസ്‌പി നിഷേധിച്ചു. പ്രവർത്തി ഇനിയും ആരംഭിക്കുമെന്ന് മുരളീധരൻ ആവർത്തിച്ചതോടെ ഒച്ചയെടുത്ത സംസാരിച്ചുവെന്നാണ് ഡിെൈവഎസ്‌പിയുടെ വാദം. അല്ലാതെ മർദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
0 تعليقات