banner

ശബരിമലയിൽ തീ‍ര്‍ഥാടകരുടെ തിരക്ക് തുടരുന്നു; മന്ത്രിമാരുടെ നേതൃത്വത്തില്‍ പമ്പയിൽ അവലോകനയോഗം

ശബരിമല : ശബരിമലയില്‍ തീ‍ര്‍ഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്ന് 82,365 തീര്‍ഥാടകര്‍ ആണ് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തിരിക്കുന്നത്.

തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് പമ്ബയില്‍ അവലോകന യോഗം ചേരുന്നുണ്ട്. മന്ത്രിമാരായ എം ബി രാജേഷ്, എ കെ ശശീന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ച്ചയായി ശബരിമല പാതയില്‍ ഗതാഗത കുരുക്കുണ്ടാകുന്നതടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും.നിലയ്ക്കലും പമ്ബയിലും അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതികളും ചര്‍ച്ചയാകും.

ശബരിമലയുമായി ബന്ധപ്പെട്ടുള്ള 32 തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പന്പയിലെ മാലിന്യ പരിപാലനവും വിലയിരുത്തും. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും ഇന്ന് പമ്ബയിലും ശബരിമലയിലും സന്ദര്‍ശനം നടത്തുന്നുണ്ട്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ ക്രമീകരണങ്ങള്‍ ഡിജിപി വിലയിരുത്തും. പമ്ബയിലെ അവലോകന യോഗത്തിനുശേഷം ആണ് പോലീസ് മേധാവി സന്നിധാനത്തെത്തുക. 

അതേസമയം ഇന്ന് രാവിലെ ശബരിമലപാതയില്‍ ഗതാഗത കുരുക്ക് ഇല്ല.വാഹനങ്ങള്‍ സാധാരണ പോലെ കടന്നു പോകുന്നുണ്ട്.ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല

ഇതിനിടെ ശബരിമല തീര്‍ഥാടനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും നിലക്കലില്‍ ആവശ്യത്തിന് ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടില്ല . ബേസ് ക്യാമ്ബിലെ വാഹന പാര്‍ക്കിങ്ങിലടക്കം കരാറുകാരുമായുള്ള തര്‍ക്കം തുടരുകയാണ്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിലുണ്ടായ വീഴ്ചയാണ് ഭക്തരെ വലയ്ക്കാന്‍ കാരണമെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

കൊവിഡ് നീയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള ആദ്യ തീര്‍ഥാടനകാലത്ത് വന്‍ ഭക്തജന പ്രവാഹമുണ്ടാവുമെന്ന കണക്ക്കൂട്ടലില്‍ തന്നെയാണ് ഇക്കൊല്ലാം ഒരുക്കങ്ങളെല്ലാം തുടങ്ങിയത്. എന്നാല്‍ ആലോചനാ യോഗങ്ങളില്‍ തീരുമാനങ്ങളെടുത്ത് പിരിഞ്ഞതല്ലാതെ ഒന്നും നടപ്പിലായിട്ടില്ല. ഒരു ലക്ഷത്തിനടുത്ത് തീര്‍ഥാടകര്‍ എത്താന്‍ തുടങ്ങിയതോടെയാണ് നിലയ്ക്കലില്‍ ബുദ്ധിമുട്ട് അനുഭവിച്ച്‌ തുടങ്ങിയത്. പമ്ബയില്‍ പാര്‍ക്കിങ്ങിന് അനുമതി ഇല്ലാത്ത സാഹചര്യത്തില്‍ നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ല. 

ഇതിന് ശേഷം അഞ്ച് ദിവസം ആയിട്ടും യാതൊരു പണിയും തുടങ്ങിയിട്ടില്ല. പാര്‍ക്കിങ്ങിന്റെ കരാറുകാരന്റെ ഭാഗത്തും നിന്നും ഉണ്ടാകുന്നത് ഗുരുതര വീഴ്ചയാണ്. മുന്‍ കാലങ്ങളിലുള്ളതിന്റെ പകുതി ജീവനക്കരെ പേലും നിയോഗിച്ചിട്ടില്ല. ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് അശാസ്ത്രീയമായ പാര്‍ക്കിങ്ങിനും കാരണമാകുന്നു. ജീവനക്കാരുടെ എണ്ണം കൂട്ടണമെന്ന ബോര്‍ഡിന്റെ ആവശ്യം കരാറുകാരനും പാലിച്ചിട്ടില്ല. മൂന്നേകാല്‍ കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും വീഴ്ചയെന്നാണ് പ്രതിപക്ഷ വിമര്‍ശനം.

إرسال تعليق

0 تعليقات