banner

ചവറ കെ.എം.എം.എല്ലിൽ അഴിമതിയും അനധികൃത നിയമനവും; ജീവനക്കാരൻ പരാതി നൽകി

കൊല്ലം : ചവറ കെ.എം.എം.എല്ലിൽ അഴിമതിയും അനധികൃത നിയമനവും നടക്കുന്നതായി ജീവനക്കാരൻ മന്ത്രിക്ക് പരാതി നൽകി. കെ.എം.എം.എല്ലിലെ ടൈറ്റാനിയം സ്പോഞ്ച് ഫാക്ടറിയുടെ മറവിലാണ് വ്യാപകമായ അനധികൃത നിയമനങ്ങളും സാമ്പത്തിക ക്രമക്കേടും നടക്കുന്നതായി കമ്പനി ജീവനക്കാരൻ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന് പരാതി നൽകിയത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈറ്റാനി
യം സ്പോഞ്ച്‌ ഫാക്ടറിയില്‍ 
മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതെ പാര്‍ട്ടി ശിപാര്‍ശയിലാണ് പല നിയമനങ്ങളും നടന്നിരിക്കുന്നത്‌. മാസങ്ങളായി പ്രവര്‍ത്തനമില്ലാതിരുന്ന സ്‌പോഞ്ച്‌ ഫാക്ടറിയിലെ പബ്ലിക്ക്‌
ആന്റ്‌ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ശമ്പളം പറ്റുന്നത്‌ 120 ജീവനക്കാര്‍. ഇതില്‍ 20 പേര്‍ക്ക്‌ സ്ഥിര നിയമനവും നല്‍കി.

ടെക്ക്‌നീഷ്യന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്‌, ബാച്ചിലര്‍ എഞ്ചിനിയര്‍ തുടങ്ങിയ തസ്തികകളിലാണ്‌ നിയമനം നടത്തിയിട്ടുള്ളത്‌. ഇവര്‍ നാല്‍പ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ ശമ്പളം കൈപ്പറ്റുന്നു. മതിയായ
എഴുത്തുപരീക്ഷയോ കൂടിക്കാഴ്ചയോ ഇല്ലാതെ സിപിഎം ജില്ലാ നേത്യത്വത്തിന്റെ ശിപാര്‍ശയിലാണ്‌ നിയമനങ്ങള്‍ നടത്തിയിരിക്കുന്നതെന്നാണ്‌ പുറത്തുവരുന്ന വിവരം. താല്‍ക്കാലിക ജീവനക്കാരെ എംപ്ലോയിമെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി നിയമിക്കണമെന്നതും പാലിക്കപ്പെട്ടിട്ടില്ലെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് പരാതിയിലുള്ളത്.

Post a Comment

0 Comments