ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തിൽപ്പെട്ട സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയതും നീക്കത്തിന് സാഹചര്യമൊരുക്കി. എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതിയാണ് തള്ളിയത്. സജി ചെറിയാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഹർജി തള്ളിയത്.
കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്ന നിലപാടാണ് പൊലീസ് എടുത്തത്. പൊലീസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തിരുവല്ല കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
0 Comments