banner

ഖത്തർ നൽകുന്ന പഠനാവസരം, ഗവർണർ പോരിൽ ഇല്ലാതാകുന്ന പ്രതിപക്ഷം, നിലപാടിലേക്ക് കണ്ണും നീട്ടി ബഫർ സോൺ, പറ്റിക്കപ്പെടാൻ സൃഷ്ടിക്കപ്പെട്ട മനുഷ്യർ: എഡിറ്റോറിയലിൽ തുറന്ന് പറഞ്ഞ് ചീഫ് എഡിറ്റർ


 "ദൃഢനിശ്ചയമെടുത്തവർക്ക് എന്തിനെയും മറികടക്കാൻ കഴിയും           - നെൽസൺ മണ്ടേല   


ത്തറിലെ ഫുഡ്ബോൾ മമാങ്കത്തിൻ്റെ വാർത്തകൾക്ക് ഇന്നലെയോടെ തിരശ്ശീല വീണു. ലോക രാജ്യങ്ങൾക്ക് പലതും പഠിക്കാനാവസരം നൽകിയാണ് ഖത്തർ ലോക കപ്പ് നമ്മിലൂടെ കടന്ന് പോയത്. ഇന്ത്യയിലിപ്പോഴും രാഷ്ട്രീയം മാത്രമാണ് ചർച്ച. വരും കാലത്തിൽ നമ്മുടെ രാജ്യം ആതിഥേയത്വം വഹിക്കുന്നൊരു ലോക കപ്പ് 'ഭരണത്തിലെ രാഷ്ട്രീയ പോരിന്' ശേഷം എന്നാണ് നമുക്ക് ലഭിക്കുകയെന്ന് കണ്ടറിയണം. പിന്നെയും പ്രതീക്ഷ ഇന്ത്യയുടെ ഫുഡ്ബോൾ ടീമിലാണ്. അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയുടെ വാക്കുകൾ പൂർത്തികരണത്തിലേക്ക് എത്തുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

കേരളത്തിലേക്ക് വരുമ്പോൾ സർക്കാർ - ഗവർണർ പോര് ഇവിടെ മുറുകുകയാണ്. മുഖ്യമന്ത്രിയാണിപ്പോൾ സ്കോർ ചെയ്യുന്നത്. ഗവർണർ ക്ഷണിച്ച ക്രിസ്തുമസ് സൽക്കാരത്തിൽ പങ്കെടുക്കാതെയും താൻ നടത്താനുദ്ദേശിച്ച സൽക്കാരത്തിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാതെയും മുഖ്യമന്ത്രി പിണറായി വിജയൻ പോരാട്ടം കടുപ്പിക്കുന്നു. ഇതിനിടയിൽ പെട്ടു പോയത് പ്രതിപക്ഷമാണ്. പോരാട്ടം ഗവർണറും മുഖ്യമന്ത്രിയും തമ്മിലായതോടെ പ്രതിപക്ഷം ഉദ്ഘാടനവാർത്തകളിലേക്ക് ഒതുങ്ങി. തങ്ങൾക്ക് നഷ്ടപ്പെട്ട മീഡിയ കവറേജ് തിരികെ പിടിക്കാനായി നാട്ടിലെ സകല പ്രശ്നങ്ങളിലും തലയിടുകയാണ് പ്രതിപക്ഷാഗംഗങ്ങൾ. പിന്നെ എടുത്ത് പറയേണ്ടത് ബി.ജെ.പി കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് ശക്തമായ മൗന പ്രതികരണം നടത്തുന്നുണ്ട് എന്ന കാര്യമാണ്.

ഫർ സോൺ വിഷയത്തിൽ സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഉപഗ്രഹ സര്‍വേയിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണ്ണവും ആശങ്ക വര്‍ധിപ്പിക്കുന്നതുമാണെന്നാണ് പ്രതിപക്ഷാരോപണം. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. എന്ത് കൊണ്ട് യോഗം വിളിക്കാൻ വൈകിയെന്നും സുപ്രീംകോടതിയിൽ തിരിച്ചടി ഉണ്ടായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോയെന്നും പ്രതിപക്ഷ നേതാവ് ആരാഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദേശ പ്രകാരമുള്ള ഭൂപടം പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചതായാണ് പത്രക്കുറിപ്പ്. ഇനിയറിയേണ്ടത് ഇത് പുറത്ത് വരുമ്പോൾ പഴയ നിലപാടിൽ മാറ്റമുണ്ടോയെന്നാണ്. സുപ്രിംകോടതിയില്‍ നിന്നുള്ള ഉത്തരവ് കേരളത്തിനു തിരിച്ചടിയാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നിലപാട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോല മേഖലകളാക്കുന്നത് ആയിരങ്ങളെ ബാധിക്കുമെന്നാണു സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിനാല്‍ വിഷയത്തില്‍ ഇളവ് തേടി സുപ്രിംകോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കാനാണു സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

കേരളത്തെ പിടിച്ചുകുലുക്കിയ ടൈറ്റാനിയം ജോലിത്തട്ടിപ്പ് കേസിൽ പ്രതികളുടെ എണ്ണം അനുദിനം ഉയരുകയാണ്. മുഖ്യ പ്രതിയും സംഘവും ജോലി വാഗ്ദാനം നൽകി 15 കോടിയോളം രൂപ പലരിൽ നിന്നായി വാങ്ങിയെന്നാണ് വിവരം. ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങൾ ദിവ്യയുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2018 മുതൽ പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 75,000 രൂപ ശമ്പളത്തിലാണ് ടൈറ്റാനിയത്തിൽ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയിൽ പ്രതികൾ ജോലി വാഗ്ദാനം ചെയ്തിരുന്നത്. വാഗ്ദാനം വിശ്വസിച്ച് പലരും ലക്ഷങ്ങളാണ് രൂപ ഈ സംഘത്തിന് നൽകിയത്. സങ്കേതിക വിദ്യ എത്ര വളർന്നാലും പറ്റിക്കപ്പെടാൻ സൃഷ്ടിക്കപ്പെട്ട മനുഷ്യരെന്ന പറ്റിക്കപ്പെട്ടവരുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടെയിരിക്കുമെന്നാണ് ദിനേനയുള്ള കേസുകളിൽ നിന്ന് മനസ്സിലാകുന്നത്. മറ്റൊരാളോടെന്തിനും ഒരഭിപ്രായം തേടുന്നത് നല്ലതാണ്. പക്ഷെ ഒടുവിലെ തീരുമാനം നമ്മുടേതാകണം. എല്ലാത്തിനും വാർത്തകൾ സാക്ഷി. 

ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്മുടി ലൈവ് ന്യൂസ്

Post a Comment

0 Comments